ഇന്ത്യയുടെ കോമൺവെൽത്ത് ഗെയിംസ് വനിതാ ക്രിക്കറ്റ് സെമി ഫൈനൽ മത്സരത്തിന്റെ സമയക്രമം പുറത്ത്..
ഇന്ത്യയുടെ കോമൺവെൽത്ത് ഗെയിംസ് വനിതാ ക്രിക്കറ്റ് സെമി ഫൈനൽ മത്സരത്തിന്റെ സമയക്രമം പുറത്ത്..
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ഏറ്റവും അധികം മെഡൽ പ്രതീക്ഷയുള്ള മത്സരങ്ങളിൽ ഒന്നാണ് വനിതാ ക്രിക്കറ്റ്. പ്രതീക്ഷകൾ തെറ്റിക്കാതെ തന്നെ ഇന്ത്യൻ വനിതകൾ ഇവന്റിന്റെ സെമി ഫൈനലിലേക്ക് മുന്നേറി കഴിഞ്ഞു. ഇംഗ്ലണ്ടാണ് സെമി ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ.
മുമ്പ് നിശ്ചയിച്ചതിനേക്കാൾ നേരത്തെയാണ് സെമി ഫൈനൽ മത്സരങ്ങൾ അരങ്ങേറുക. ഇന്ത്യൻ സമയം വൈകിട്ട് 6:30 മണിക്ക് ഇന്ത്യയും ഇംഗ്ലണ്ടുമായിട്ടാണ് ആദ്യത്തെ സെമി.രണ്ടാം സെമി വൈകിട്ട് 12:00 ക്ക് ഓസ്ട്രേലിയും ന്യൂസിലാണ്ടുമായിട്ടാണ്.ഇരു മത്സരങ്ങളും നാളെയാണ് നടക്കുക.
നിലവിൽ കോമൺവെൽത്ത് ഗെയിംസിൽ പോയിന്റ് ടേബിളിൽ ഇന്ത്യ ആറാം സ്ഥാനത്താണ്.20 മെഡലുകളാണ് ഇത് വരെ ഇന്ത്യ നേടിയത്.ആറു സ്വർണവും ഏഴു വെള്ളിയും ഏഴു വെങ്കലുവുമാണ് ഇന്ത്യ ഇത് വരെ സ്വന്തമാക്കിയത്. കൂടുതൽ കായിക വാർത്തകൾക്കായി '"Xtremedesportes" പിന്തുടരുക.
Our Whatsapp Group
Our Telegram
Our Facebook Page